ബഹിരാകാശത്ത്‌ ഭൂമിയെ വലം വച്ചു കൊണ്ടിരിക്കുന്ന ഇന്റർനാഷനൽ സ്പേസ് സെന്റർ ഇന്ന് കേരളത്തിൽ നിന്ന് നോക്കിയാൽ ദൃശ്യമാകും.വൈകുന്നേരം 7.38 ഓടെ വടക്ക് പടിഞ്ഞാറു ദിശയിൽ നക്ഷത്രം കണക്കെ ഉദിച്ചുയരുന്ന ഐ എസ് എസ് നഗ്ന നേത്രങ്ങൾക്കൊണ്ട് വ്യക്തമായി കാണാനാകും. 7.43 ഓടെ തെക്കു കിഴക്കു ദിശയിൽ അസ്തമിക്കും. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർക്കും ശ്രീലങ്കയിലുള്ളവർക്കും ഇത്‌ ദൃശ്യമാകും.

അമേരിക്ക, റഷ്യ, കാനഡ, ജപ്പാൻ, ബ്രസീൽ, യൂറോപ്യൻ സ്‌പേസ് ഏജൻസിയിലെ ആറു രാജ്യങ്ങൾ എന്നിവർ ചേർന്നു നിർമ്മിച്ച ബഹിരാകാശ  നിലയമാണിത്‌. സൂര്യനും ചന്ദ്രനും കഴിഞ്ഞാൽ ഏറ്റവും തിളക്കമുള്ളത്  ബഹിരാകാശ നിലയത്തിനാണ്.4,19,455 കിലോഗ്രാമുള്ള ഐ എസ് എസിനു 72.8 മീറ്റർ നീളവും 108.5 മീറ്റർ വീതിയുമുണ്ട്‌. 935 ഘനമീറ്റർ വ്യാസമുള്ള ഭാഗത്തു താമസയോഗ്യമാണ്‌.