ആധുനിക സി എഫ് ഒ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ബിസിന്റെഗ്രേഷന് ഡോട് കോം അഞ്ചാമത്‌ സി എഫ്  ഒ ഉച്ചകോടി സംഘടിപ്പിച്ചു. ഫോർ സീസൻസ് ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രഗത്ഭർ പ്രേക്ഷകരുമായി സംവദിച്ചു.2016 ലെ ടോപ് വിമൻ അച്ചീവേഴ്സ്  അവാർഡ് ജേതാവ് മിസ് നാബോമിത മജുഠദാർ ബിസിന്റെഗ്രേഷനെ പ്രധിനിധികരിച്ചു സംസാരിച്ചു.

തുടർന്ന് നടന്ന പാനൽ ചർച്ചയിൽ ഹിന്ദുജ ഗ്രൂപ്പ് കോർപ്പറേറ്റ് പെർഫോമൻസ് മോണിറ്ററിങ് തലവൻ മിസ്റ്റർ ആർ കണ്ണൻ “എമേർജിങ് മെഗാട്രെൻഡ്‌സ്” എന്ന വിഷയത്തിലും എ എൽ ഡി ഓട്ടോമോട്ടീവിലെ മിസ്റ്റർ സുശാന്ത് കുൽക്കർണി “ നോവേറ്റഡ് ലീസ്” എന്ന വിഷയത്തിലും സംസാരിച്ചു.തുടർന്ന് “ നെക്സ്റ്റ് ജനറേഷൻ സി എഫ് ഓ” എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു.

മിസ്റ്റർ ആർ കണ്ണൻ, അദാനി ഇലെക്ട്രിസിറ്റി മുംബൈ സി എഫ് ഓ മിസ്റ്റർ രാകേഷ് തിവാരി,കാസ്റോൾ ആൻഡ് ബിപി ഏഷ്യ ആൻഡ് പസിഫിക് റീജിയൻ ഹെഡ് മിസ്റ്റർ ദീപേഷ് ബക്ഷി,നയികാ സി എഫ് ഓ മിസ്റ്റർ സച്ചിൻ പരീഖ്,ടാറ്റ സ്കൈ ലിമിറ്റഡ് സി എഫ് ഓ മിസ്റ്റർ സാംബശിവൻ ജി, സാപ് കോങ്കുർ പാർട്ണർഷിപ് ആൻഡ് അലയൻസ്സസ് ഹെഡ് മിസ് പ്രീതി മാങ്കോട്ടിയ,ജ്യോതി ലബോറട്ടറീസ് ലിമിറ്റഡ് സി എഫ് ഓ മിസ്റ്റർ സഞ്ജയ് അഗർവാൾ തുടങ്ങിയവർ സംസാരിച്ചു.”സസ്റ്റയിനബിലിറ്റി ഇൻ മോഡേൺ ടൈംസ്” എന്ന വിഷയം പാനൽ വിശദമായി ചർച്ച ചെയ്തു. തുടർന്ന് മിസ്റ്റർ രാകേഷ് തിവാരി “സി എഫ് ഓസ് റോൾ ഇൻ റിസ്ക് മാനേജ്മെന്റ്” എന്ന വിഷയം അവതരിപ്പിച്ചു.

മിസ് ശുബിക ബിൽഖ മോഡറേറ്റർ ആയ രണ്ടാം വട്ട  പാനൽ ചർച്ചയിൽ ഷഹാനി ഗ്രൂപ്പ് എംഡി മിസ്റ്റർ അഖിൽ ഷഹാനി,മിസ് രചന ബുസാരി,മിസ്റ്റർ ടി ശങ്കർ,മിസ്റ്റർ റോബിൻ ബാനർജീ,മിസ്റ്റർ രോഹൻ ദീക്ഷിത് എന്നിവർ പങ്കെടുത്തു.”ക്രിട്ടിക്കൽ റോൾ ഓഫ് സി എഫ് ഓസ് ഇൻ ഇന്റർണൽ ഫിനാൻഷ്യൽ കൺട്രോൾസ് ആൻഡ് കോർപ്പറേറ്റ് ഗോവെർണൻസ്” എന്ന വിഷയം ചർച്ചയായി.മിസ് നാബോമിത മജുഠദാർ  സ്വാഗതവും മിസ് ഭാവന ഭാട്ടിയ നന്ദിയും പറഞ്ഞു. ന്യൂസ് വിത്ത് ചായ് ആയിരുന്നു പരിപാടിയുടെ ഡിജിറ്റൽ മീഡിയ പാർട്ണർ.